“പുരുഷ സമൂഹം ആ സ്‌ത്രീക്ക് മുമ്പില്‍ തലകുനിക്കണം”; കെട്ടിടത്തില്‍ നിന്നും വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച ജനക്കൂട്ടത്തിനെതിരെ ജയസൂര്യ
“പുരുഷ സമൂഹം ആ സ്‌ത്രീക്ക് മുമ്പില്‍ തലകുനിക്കണം”; കെട്ടിടത്തില്‍ നിന്നും വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച ജനക്കൂട്ടത്തിനെതിരെ ജയസൂര്യ
Publish Date: Mon, 29 Jan 2018 (12:01 IST)
Updated Date: Mon, 29 Jan 2018 (12:09 IST)
കൊച്ചി പത്മ ജംഗക്ഷനില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ മധ്യവയസ്‌കനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാതെ നോക്കി നിന്നവരെ വിമര്‍ശിച്ച് നടൻ ജയസൂര്യ.
കേസാകുമെന്ന് പേടിച്ച് യുവാക്കൾ ഇത്തരം കാര്യങ്ങളിൽ നിന്ന് പിൻവലിയരുത്. തൊട്ടു മുന്നിൽ കാണുന്നവനെ സ്നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല. സംഭവത്തിൽ ഊർജിതമായി ഇടപെട്ട യുവതിയുടെ മുന്നിൽ പുരുഷ സമൂഹം തലകുനിക്കേണ്ടതാണെന്നും തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെ ജയസൂര്യ വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് 6.30ന് എറണാകുളത്തെ പത്മാ ജംക്ഷനിലായിരുന്നു സംഭവം. തൃശ്ശൂർ ഡിവൈൻ നഗർ സ്വദേശി സജിയാണ് അപകടത്തില്‍ പെട്ടത്. ചോരവാര്‍ന്ന് കിടന്ന സജിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സംഭവസ്ഥലത്ത് ഓടിക്കൂടിയവര്‍ തയ്യാറായില്ല.
ആ സമയത്ത് സ്ഥലത്തെത്തിയ ഒരു യുവതി, അപകടംപറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കണമെന്ന് മറ്റുള്ളവരോട് പറയുന്നുണ്ടെങ്കിലും ആരും ഇടപെട്ടില്ല. തുടര്‍ന്ന് യുവതി ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജി ഇപ്പോള്‍.