Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിനൊരുങ്ങി ജിന്ന്,സൗബിന്റെ സെക്കന്‍ഡ് ലുക്ക് എത്തി

റിലീസിനൊരുങ്ങി ജിന്ന്,സൗബിന്റെ സെക്കന്‍ഡ് ലുക്ക് എത്തി

കെ ആര്‍ അനൂപ്

, ബുധന്‍, 21 ജൂലൈ 2021 (14:51 IST)
സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രമാണ് ജിന്ന്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
 ഹാസ്യ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ്.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.പ്രശാന്ത് പിള്ള ചിത്രത്തിനായി സംഗീതമൊരുക്കുന്നു.ഡി ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റാണ് സിനിമ നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എ.ആര്‍.റഹ്മാനെ അറിയില്ലെന്ന് നന്ദമുരി ബാലകൃഷ്ണ; ഭാരതരത്‌ന തന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു തുല്യമെന്നും താരം