Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫ് അലിയ്‌ക്കൊപ്പം നിമിഷ സജയന്‍, പുതിയ ചിത്രവുമായി ജിസ് ജോയ് !

ആസിഫ് അലിയ്‌ക്കൊപ്പം നിമിഷ സജയന്‍, പുതിയ ചിത്രവുമായി ജിസ് ജോയ് !

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഏപ്രില്‍ 2021 (13:28 IST)
മോഹന്‍കുമാര്‍ ഫാന്‍സിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, ആന്റണി വര്‍ഗീസ്,നിമിഷ സജയന്‍,റെബ മോണിക്ക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.
 
ആസിഫ് അലി ചിത്രം 'ബൈസിക്കിള്‍ തീവ്‌സ്'ലൂടെയാണ് ജിസ് ജോയ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.
 
ഇതാദ്യമായാണ് ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, നിമിഷ സജയന്‍, റെബ മോണിക്ക ജോണ്‍ എന്നിവര്‍ ഒന്നിക്കുന്നത്. വന്‍ താരനിര ചിത്രത്തില്‍ ഉണ്ടാകും എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനാല്‍ തന്നെ പുതിയ പ്രതീക്ഷകളിലാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാറോസ്' തിരക്കിലും വ്യായാമം മുടക്കാതെ മോഹന്‍ലാല്‍, ചിത്രം വൈറലാകുന്നു