Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ധനുഷ്, 3 മില്യണ്‍ കാഴ്ചക്കാരുമായി 'കര്‍ണന്‍' ടീസര്‍ !

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ധനുഷ്, 3 മില്യണ്‍ കാഴ്ചക്കാരുമായി 'കര്‍ണന്‍' ടീസര്‍ !

കെ ആര്‍ അനൂപ്

, ബുധന്‍, 24 മാര്‍ച്ച് 2021 (12:54 IST)
ധനുഷ്-രജിഷ വിജയന്‍ ചിത്രം 'കര്‍ണന്‍' റിലീസിന് ഒരുങ്ങുകയാണ്. 3 മില്യണ്‍ കാഴ്ചക്കാരുമായി കര്‍ണന്‍ ടീസര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്.അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു യോദ്ധാവായാണ് 'കര്‍ണന്‍' ടീസറില്‍ നടനെ കാണാനാകുന്നത്. മാത്രമല്ല സിനിമ എങ്ങനെ ഉള്ളതായിരിക്കുമെന്ന സൂചന നല്‍കി. ഗ്രാമത്തിലെ മുഴുവന്‍ ണ്‍ ജനങ്ങളുടെയും പ്രതീക്ഷയായി, കുതിരപ്പുറത്ത് കയ്യില്‍ ഒരു വാളുമായി വരുന്ന ധനുഷിനെയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കാണാനാകുന്നത്.
 
പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ചില യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ്.ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി സൂപ്പർ സംവിധായകന്റെ റോളിലേക്ക്, താരസമ്പന്നമായ പൂജ ചടങ്ങുകളോടെ ബറോസിന് തുടക്കം