കാവേരി സംവിധാന രംഗത്തേക്ക്, വരുന്നത് റൊമാൻറിക് സൈക്കോളജിക്കൽ ത്രില്ലർ

ഗേളി ഇമ്മാനുവല്‍

വെള്ളി, 22 മെയ് 2020 (19:25 IST)
അമ്മാനം കിളിയെന്ന മലയാള സിനിമയിലൂടെ ബാലതാരമായി എത്തിയ താരമാണ് കാവേരി. മലയാള സിനിമയെക്കാൾ കൂടുതൽ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളില്‍ അഭിനയിച്ച നടിയും കൂടിയാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികള്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി കാവേരി മാറി. വലിയ ഇടവേളയ്ക്ക് ശേഷം സിനിമാരംഗത്തേക്ക് തിരിച്ചു വരവ് നടത്തുകയാണ് കാവേരി. നടിയായിട്ടല്ല, സംവിധാനം ചെയ്‌തുകൊണ്ടാണ് ഇത്തവണത്തെ വരവ്. 
 
തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായെത്തുന്ന റൊമാൻറിക് സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് സംവിധാനം ചെയ്യുന്നത്. രണ്ടു ഭാഷകളിലായി നിർമ്മിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കെ ടു കെ പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുന്നത്.
 
മമ്മൂട്ടി ചിത്രം ഉദ്യാനപാലകനിലൂടെയാണ് കാവേരി മലയാളത്തില്‍ നായികയായെത്തുന്നത്. പിന്നീട് തെലുങ്കിലെ മുൻനിര നടിമാരിൽ ഒരാളായി കാവേരി പേരെടുത്തു. തെലുങ്കിലെ പ്രമുഖ സംവിധായകനായ സൂര്യകിരണാണ് കാവേരിയുടെ ഭർത്താവ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബോണി കപൂറിന്റെ രണ്ട് വീട്ടുജോലിക്കാർക്ക് കൂടി കൊവിഡ്