കീര്‍ത്തി സുരേഷിന്റെ 'സാണി കായിദം' ചിത്രീകരണം പൂര്‍ത്തിയായി, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 19 ഓഗസ്റ്റ് 2021 (09:04 IST)
കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'സാണി കായിദം'. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതിനുശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 1980 കളിലെ കഥപറയുന്ന ആക്ഷന്‍ ഡ്രാമയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പൂര്‍ത്തിയായി.
 
ഫെബ്രുവരിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നീളുകയായിരുന്നു.ജൂണ്‍ അവസാനത്തോടെ ഷൂട്ടിംഗ് പുനരാരംഭിച്ച ടീം പൂര്‍ണ്ണമായും ചിത്രീകരണം പൂര്‍ത്തിയാക്കി.


നേരത്തെ പുറത്തിറങ്ങിയ 'സാണി കായിദം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗംഭീര മേക്കോവറിലാണ് സെല്‍വ രാഘവനും കീര്‍ത്തി സുരേഷും എത്തുന്നത്.അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സില്ലു കരുപ്പട്ടി' ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments