'കുരുതി' റിലീസിന് ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ശനി, 10 ഏപ്രില്‍ 2021 (12:43 IST)
പൃഥ്വിരാജ്-റോഷന്‍ മാത്യു ചിത്രം കുരുതി റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ സെന്‍സര്‍ നടപടി പൂര്‍ത്തിയായി. യു/എ സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോളിതാ കുരുതിയുടെ പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടന്‍.
 
'കുരുതിയുടെ റീ റെക്കോര്‍ഡിങ്ങിന്റെ ഫൈനല്‍ ടച്ച് നടക്കുന്നു. അവിശ്വസനീയമായ ഒഎസ്ടി. ജെയ്ക്‌സ് ബിജോയ്, സമ്പൂര്‍ണ്ണമായും പ്രിയങ്കരം'- പൃഥ്വിരാജ് കുറിച്ചു.
 
റഫീഖ് അഹമദിന്റെ വരികള്‍ക്ക് ജോക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. മുഖത്ത് മുറിപ്പാടുകളുമായി നില്‍ക്കുന്ന പൃഥ്വിരാജിന്റെ രൂപം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിപൊളി ത്രില്ലര്‍ ചിത്രം വാഗ്ദാനം ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശനെ വെട്ടാൻ രണ്ടുംകൽപ്പിച്ച് സുധാകരൻ; വേണുഗോപാലിനെ പുകഴ്ത്തി പോസ്റ്റ്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

അടുത്ത ലേഖനം
Show comments