മമ്മൂട്ടിച്ചിത്രത്തിൽ നായിക മഞ്ജു, പണികൊടുത്തത് ദിലീപ്!

വർഷങ്ങൾക്ക് മുൻപേ ദിലീപ് മഞ്ജുവിന് കൊടുത്തത് എട്ടിന്റെ പണി

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (12:40 IST)
മലയാളത്തിലെ ഒട്ടുമിക്ക മുൻ നിരനായകന്മാർക്കൊപ്പവും മഞ്ജു വാര്യർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം നായികയായി സ്ക്രീനിലെത്താൻ മഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബാക്കിയായ ആഗ്രഹങ്ങളിൽ ഒന്നാണ് മമ്മൂക്കയുടെ നായികയായി എത്തുക എന്നതെന്ന് മഞ്ജു തന്നെ മിക്ക അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 
 
ഇപ്പോഴിതാ, മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ മഞ്ജുവിന് അവസരം ലഭിച്ചിരുന്നെന്നും ദിലീപ് കാരണമാണ് നടക്കാതെ പോയതെന്നും സംവിധായകൻ ലാൽ ജോസ് വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് ‌‌ കേരളകൗമുദിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യം ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ലാൽ ജോസ് പരിഗണിച്ചത് മഞ്ജുവിനെയായിരുന്നു. എന്നാൽ അന്ന് അത് മുടങ്ങി പോകുകയായിരുന്നു. മഞ്ജുവിന് പകരമാണ് ദിവ്യ ഉണ്ണി എത്തിയത്.
 
ദിലീപ് കാരണമായിരുന്നു മ‍ഞ്ജുവിന് ആ ചിത്രത്തിൽ എത്താൻ സാധിക്കാതിരുന്നതത്രേ. ചിത്രത്തിൽ മഞ്ജുവിനെ നായികയാക്കാമെന്ന് ലാൽ ജോസ് തീരുമാനിച്ചു. കമലിന്റെ ചിത്രമായ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു മഞ്ജു.
 
കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് സിനിമ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് മ‍ഞ്ജു പ്രണയം സിനിമ ലോകത്ത് ചർച്ചയായി വരുന്നത്. എന്നാൽ മഞ്ജുവിന്റെ അച്ഛൻ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ വിടില്ല എന്നുള്ള ശക്തമായ നിലപാട് എടുത്തിരുന്നു. 
 
ഈ സമയത്ത് കൃഷ്ണഗുഡിയുടെ സൈറ്റിൽ ദിലീപ് എത്തുന്നത്. കമൽ സാറിന്റെ ചിത്രമായതു കൊണ്ട് ദിലീപിന് ആ സെറ്റിൽ വരാൻ പൂർണ്ണ സ്വാന്ത്ര്യമുണ്ടായിരുന്നു. അവിടെ ദിലീപിനെ ആരും തടയില്ല. സെറ്റിലെത്തി ദിലീപ് മ‍ഞ്ജുവിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. 
 
എന്നാൽ ഇത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛൻ പ്രശ്നമാണ്ടാക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചില പ്രശ്നങ്ങളും നടന്നിരുന്നു. അങ്ങനെയാണ് ഒരു മറവത്തൂർ കനവിൽ മമ്മൂക്കയുടെ നായികാസ്ഥാനത്ത് നിന്ന് മഞ്ജുവിന് ഒഴിവാക്കിയതെന്ന് ലാൽ ജോസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments