Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഇനി സിദ്ധാര്‍ത്ഥ് അഭിമന്യു?

മമ്മൂട്ടി ഇനി സിദ്ധാര്‍ത്ഥ് അഭിമന്യു?
, ബുധന്‍, 29 ഓഗസ്റ്റ് 2018 (12:16 IST)
മമ്മൂട്ടിയുടെ ചടുലമായ നീക്കങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകം. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആളോഹരി ആനന്ദം എന്ന സിനിമയുടെ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറയുന്നത്. സാറാ ജോസഫിന്‍റെ വിഖ്യാത നോവല്‍ മമ്മൂട്ടിയെ കേന്ദ്രമാക്കി സിനിമയാക്കുമ്പോള്‍ ആഹ്ലാദത്തിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.
 
പുതിയ സൂചന അനുസരിച്ച്, പേരന്‍‌പിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴ് ചിത്രം ചെയ്യാന്‍ ആലോചിക്കുന്നു. ആ സിനിമ സംവിധാനം ചെയ്യുക മോഹന്‍ രാജ ആയിരിക്കുമെന്നും അറിയുന്നു. ‘തനി ഒരുവന്‍’ എന്ന എക്കാലത്തെയും വലിയ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായിരിക്കും ആ സിനിമ.
 
തനി ഒരുവനില്‍ ‘സിദ്ധാര്‍ത്ഥ് അഭിമന്യു’ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ അരവിന്ദ് സ്വാമി സൃഷ്ടിച്ച ഓളം ആരും മറന്നിട്ടില്ല. തനി ഒരുവന്‍ 2വില്‍ വില്ലന്‍ വേഷത്തില്‍ മമ്മൂട്ടി എത്താനുള്ള സാധ്യതകളാണ് തെളിഞ്ഞുകാണുന്നത്.
 
മോഹന്‍ രാജ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ജയം രവി തന്നെ ചിത്രത്തില്‍ നായകനാകും. അരവിന്ദ് സ്വാമിയുടെ സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന കഥാപാത്രം തനി ഒരുവന്‍റെ ക്ലൈമാക്‍സില്‍ കൊല്ലപ്പെടുകയാണ്. അതുകൊണ്ടുതന്നെ തനി ഒരുവന്‍ 2ല്‍ സിദ്ധാര്‍ത്ഥ് അഭിമന്യുവിനെ വെല്ലുന്ന ഒരു വില്ലന്‍ ഉണ്ടാകണം.
 
ആ അതിശക്തമായ വില്ലന്‍ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. എന്തായാലും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂക്കയ്‌ക്ക് പകരം പൊലീസ് ഓഫീസറായി നയൻസ്!