സ്റ്റീഫന്‍ നെടുമ്പള്ളി തെലുങ്കിലേക്ക്, ലൂസിഫറിന്റെ റീമേക്കില്‍ മോഹന്‍ലാലിന് പകരക്കാരന്‍ ചിരഞ്‌ജീവി; പൃഥ്വിയുടെ റോളില്‍ രാംചരണ്‍ ?

അനിരാജ് എ കെ
തിങ്കള്‍, 13 ഏപ്രില്‍ 2020 (14:41 IST)
മലയാളത്തിലെ വമ്പന്‍ ബോക്‌സോഫീസ് ചിത്രമായ ലൂസിഫറിന് തെലുങ്ക് റീമേക്ക് വരുന്നു. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തുന്നത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭാസ് നായകനായെത്തിയ 'സാഹോ'യുടെ സംവിധായകന്‍ സുജീത് ആണ്.
 
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകര്‍പ്പാവകാശം തെന്നിന്ത്യന്‍ താരം ചിരഞ്ജീവി നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെന്നുമുള്ള വാര്‍ത്ത നേരത്തേതന്നെ പുറത്ത് വന്നിട്ടുണ്ടായിരുന്നു. സവിധായകന്‍ സുജീത് കരാര്‍ ഒപ്പിട്ടു കഴിഞ്ഞെന്നും കൊറോണ വൈറസ് ഭീതിയൊടുങ്ങിയാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന.
 
നേരത്തേ സെയ്റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങിനിടയില്‍ ഇനി തെലുങ്കില്‍ താന്‍ അഭിനയിക്കാന്‍ പോകുന്ന ചിത്രം ലൂസിഫര്‍ ആണെന്നും പൃഥ്വിരാജ് ചെയ്ത റോളിലേക്ക് അദ്ദേഹം തന്നെ വരണമെന്നും  ചിരഞ്ജീവി പറഞ്ഞിരുന്നു. അന്ന് പൃഥ്വിരാജ് ചിരിച്ചുകൊണ്ട് രാംചരണിനെ വിളിക്കൂവെന്നാണ് മറുപടിയായി പറഞ്ഞത്. എന്നാല്‍ ആരൊക്കെയാണ് മറ്റ് അഭിനേതാക്കളെന്ന വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments