ഒറ്റയടിക്ക് ഏത് വില്ലനെയും വീഴ്ത്തും, ഇത് രാജ സ്റ്റൈല്‍ ! - മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങള്‍ ഞെട്ടിക്കുന്നു!

ബുധന്‍, 10 ഏപ്രില്‍ 2019 (14:01 IST)
കൊടുങ്കാറ്റുകള്‍ക്ക് ആമുഖമെഴുതേണ്ട ആവശ്യമില്ല. അലകടലിന്‍റെ ആഴത്തേക്കുറിച്ച് ഉപന്യസിക്കുകയും വേണ്ട. ‘മധുരരാജ’യും അതുപോലെയാണ്. അത് ഒറ്റയ്ക്കൊരു കൊടുങ്കാറ്റും ഒറ്റയ്ക്കൊരു കടലുമാണ്. ബോക്സോഫീസിലെ എല്ലാ റെക്കോര്‍ഡുകളും കടപുഴക്കിയെറിയാന്‍ പിറന്ന സന്തതി!
 
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെയും കരിയറിലെയും തന്നെ ഏറ്റവും വലിയ വിജയമായി മാറാന്‍ മധുരരാജയ്ക്ക് കഴിയുമെന്നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തെളിയിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ കോമഡി ത്രില്ലറിന് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്.
 
ഓരോ ഫൈറ്റ് രംഗങ്ങളും പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ളവയാണ്. അത്തരത്തില്‍ പത്തോളം ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തില്‍ ഉള്ളതത്രേ. അതിസാഹസികമായി ഡ്യൂപ്പിന്‍റെ സഹായമില്ലാതെ മമ്മൂട്ടി എന്ന മഹാനടന്‍റെ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
 
ഒരു കം‌പ്ലീറ്റ് പാക്കേജ് ആണ് മധുരരാജ. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരേ മനസോടെ ആസ്വദിക്കാന്‍ പറ്റിയ എല്ലാ ചേരുവകളും ഈ സിനിമയിലുണ്ട്. സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സ് ചിത്രത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിക്കൊപ്പം ഇനിയെന്ന്? മുരളി ഗോപി പറയുന്നു!