Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മുടിയാത്’ - മമ്മൂട്ടിയുടെ ആ ഒരു ഡയലോഗിൽ സംവിധായകൻ വീണു!

ഞാൻ തന്നെ വേണമെന്ന് എന്താ ഇത്ര നിർബന്ധം? - യാത്രയിലേക്ക് മമ്മൂട്ടി എത്തിയതിങ്ങനെ

‘മുടിയാത്’ - മമ്മൂട്ടിയുടെ ആ ഒരു ഡയലോഗിൽ സംവിധായകൻ വീണു!
, വ്യാഴം, 4 ഒക്‌ടോബര്‍ 2018 (14:21 IST)
മാഹി രാഘവ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ വർക്കുകൾ പുരോഗമിക്കുകയാണ്. യാത്രയുടെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടി തിരിച്ചെത്തി ‘രാജ 2‘വിൽ ജോയിൻ ചെയ്തിരിക്കുകയാണ്. 
 
ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. വൈ എസ് ആർ ആയി എങ്ങനെയാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ. യാത്രയുടെ കഥ പറയുന്നതിനായി മഹിയും നിർമാതാവും മമ്മൂട്ടിയുടെ അടുത്തെത്തി. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 
 
വൈഎസ്‌ആർ‌ ആകാൻ താൽപ്പര്യമുണ്ടോയെന്ന് മമ്മൂട്ടിയോട് മാഹിയും കൂട്ടരും ചോദിച്ചു. എന്നാല്‍ ഞാന്‍ തന്നെ വേണമെന്നെന്താ നിര്‍ബ്ബന്ധം എന്നായിരുന്നു മറുചോദ്യം. ഒടുവില്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ദളപതി സിനിമ കണ്ടാണ് താന്‍ മമ്മൂട്ടിയിലേക്ക് ഈ കഥാപാത്രവുമായി എത്തിച്ചേര്‍ന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
‘ദളപതിയിലെ ഏറ്റവും മനോഹരമായ ഒരു രംഗമായിരുന്നു അത്. കളക്ടറുടെ വേഷമിട്ട അരവിന്ദ് സാമി ലോക്കല്‍ ഡോണായ മമ്മൂട്ടിയോട് സംസാരിക്കുകയാണ്. കുറേ സമയത്തെ നിശബ്ദതയ്ക്ക് ശേഷം മമ്മൂട്ടി ചാടിയെഴുന്നേറ്റ് പെട്ടെന്ന് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് വേണ്ടത്? ഞങ്ങള്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പറയുന്നത്. കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ‘മുടിയാത്‘ മമ്മൂട്ടി തലകുലുക്കി കൊണ്ട് പറഞ്ഞു. ഉടന്‍ നടന്ന പോവുകയും ചെയ്തു. ഈ രംഗമാണ് മാഹി രാഘവിനെ ആകര്‍ഷിച്ചത്.
 
70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് നിര്‍മിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ ഇങ്ങനെയാണ്, പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല'