Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെട്രിമാരനോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹം‌- മാളവിക മോഹനൻ

വെട്രിമാരനോടൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹം‌- മാളവിക മോഹനൻ
, ബുധന്‍, 5 ഓഗസ്റ്റ് 2020 (08:23 IST)
പേട്ട എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് ശക്തമായ സാന്നിധ്യമറിയിച്ച യുവനായികയാണ് മാളവിക മോഹനൻ.ഇന്നലെ തന്റെ പിറന്നാൾ ദിനത്തിൽ തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെ പറ്റി ആരാധകർക്ക് തന്നോട് ചോദിക്കാമെന്ന് സര്‍പ്രൈസ് ആയാണ് മാളവിക വെളിപ്പെടുത്തിയത്.തുടർന്നുള്ള ചോദ്യങ്ങൾക്ക് ട്വിറ്ററിലൂടെ തന്നെ മാളവിക മറുപടി നൽകുകയും ചെയ്തു.
 
തമിഴ് സംവിധായകന്മാരിൽ ആർക്കൊപ്പമാണ് ഒരിക്കലെങ്കിലും പ്രവർത്തിക്കാൻ ആഗ്രഹമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.വെട്രിമാരൻ എന്നായിരുന്നു മാളവികയുടെ മറുപടി.അദ്ദേഹത്തിന്‍റെ സിനിമകളുടെ വലിയ ആരാധികയാണ് താനെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂര്യയും ത്രിവിക്രമും ഒന്നിക്കുന്നു, വരുന്നത് ഒരു ക്രൈം ത്രില്ലർ !