Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തമായ വേഷങ്ങളില്‍ പാര്‍വതി,സംയുക്ത,ദര്‍ശന, 'ആണും പെണ്ണും' റിലീസിനൊരുങ്ങുന്നു

ശക്തമായ വേഷങ്ങളില്‍ പാര്‍വതി,സംയുക്ത,ദര്‍ശന, 'ആണും പെണ്ണും' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 15 മാര്‍ച്ച് 2021 (10:05 IST)
മലയാളം ആന്തോളജി ചിത്രമാണ് 'ആണും പെണ്ണും'. മാര്‍ച്ച് 26 ന് റിലീസിനൊരുങ്ങുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആണും പെണ്ണും തമ്മിലുള്ള വിവിധ സ്നേഹബന്ധങ്ങളുടെ കഥയായിരിക്കും പറയുന്നത്. ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നടി പാര്‍വതി.സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഈ സിനിമയില്‍ ഉണ്ടാക്കുക. വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്ന് സ്ത്രീ ജീവിതങ്ങള്‍ കഥ സിനിമ പറയും. പാര്‍വതി,ദര്‍ശന രാജേന്ദ്രന്‍, സംയുക്ത മേനോന്‍ എന്നിവരാണ് മൂന്ന് ചിത്രങ്ങളിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു, ജോജു ജോര്‍ജ്ജ് എന്നിവരാണ് നായകന്മാര്‍. 
 
എസ്ര' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയ് കെ യുടെ സിനിമയില്‍ സംയുക്ത മേനോനും ജോജു ജോര്‍ജുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.പാര്‍വതിയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേണുവാണ് ഒരുക്കുന്നത്.റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി 'ആണും പെണ്ണും' ല്‍ ഉണ്ട്.ആഷിക് അബുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ട.ടി റിലീസിനൊരുങ്ങി 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി', വിഷ്ണു ഉണ്ണികൃഷ്ണന്‍-സാനിയ ഇയ്യപ്പന്‍ ചിത്രം വിഷുദിനത്തില്‍ പ്രേക്ഷകരിലേക്ക്