Webdunia - Bharat's app for daily news and videos

Install App

ആസിഫ് അലിയ്‌ക്കൊപ്പം പാര്‍വതി, 'ആണും പെണ്ണും' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 3 മാര്‍ച്ച് 2021 (12:05 IST)
മലയാളം ആന്തോളജി ചിത്രമാണ് ആണും പെണ്ണും.മാര്‍ച്ച് 26 ന് റിലീസിനൊരുങ്ങുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആണും പെണ്ണും തമ്മിലുള്ള വിവിധ സ്‌നേഹബന്ധങ്ങളുടെ കഥയായിരിക്കും പറയുന്നത്.അതിന് സൂചന നല്‍കിക്കൊണ്ട് പുതിയ പോസ്റ്ററുകള്‍ പുറത്തുവന്നു. സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഇനി സിനിമയില്‍ ഉണ്ടാക്കുക.ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ആസിഫ് അലിയെയും പാര്‍വതി തിരുവോത്തിനെയും കാണാനാകുന്നത്. ജനലരികെ ഇരുന്ന് കത്ത് വായിക്കുന്ന ആസിഫ് അലിയും വീട്ടില്‍ കാത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പാര്‍വതിയുടെ കഥാപാത്രത്തേയുമാണ് കാണാനാകുന്നത്. പരസ്പരം ചേര്‍ന്നിരുന്ന് സ്‌നേഹം പങ്കുവെക്കുന്ന റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടെ പോസ്റ്ററും പുറത്തുവന്നു.
 
പാര്‍വതി, ആസിഫ് അലി, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, സംയുക്ത മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് ഓരോ ചിത്രങ്ങളിലെയും അഭിനേതാക്കള്‍.
 
'എസ്ര' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയ് കെ യുടെ സിനിമയില്‍ സംയുക്ത മേനോനും ജോജു ജോര്‍ജുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.പാര്‍വതിയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേണുവാണ് ഒരുക്കുന്നത്.റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി 'ആണും പെണ്ണും' ല്‍ ഉണ്ട്.ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിന് ഉണ്ണി ആര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു സുരേന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments