ബിഗ് ബജറ്റ് ചിത്രവുമായി ഫഹദ്; 'മാലിക്' ചിത്രീകരണം ആരംഭിച്ചു
						
		
						
				
തന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു.
			
		          
	  
	
		
										
								
																	ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റ ഷൂട്ടിങ് ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. 25 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ.തന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. സംവിധാകൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിക്കുന്നത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.