Webdunia - Bharat's app for daily news and videos

Install App

എക്കാലത്തേയും പുതുമുഖ നടൻ, അത് മമ്മൂട്ടിയാണ് !

ചിപ്പി പീലിപ്പോസ്
ചൊവ്വ, 4 ഫെബ്രുവരി 2020 (15:16 IST)
മമ്മൂട്ടി അഭിനയിച്ച് തീരാത്ത ജീവിതങ്ങളുണ്ടോ എന്ന് തന്നെ സംശയമാണ്. മലയാളികൾക്ക് എക്കാലത്തും ഓർത്തിരിക്കാൻ കഴിയുന്ന, അവരെ നൊമ്പരപ്പെടുത്തുന്ന, ത്രസിപ്പിക്കുന്ന അനേകം സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. 
 
അദ്ദേഹം പകർന്നാടാത്ത വേഷങ്ങൾ അപൂർവ്വമാണ്. എങ്കിലും തന്നിലെ നടന് ആർത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിനു അതുതന്നെയാണ് പറയാനുള്ളത്. മൂന്ന് തലമുറയുടെ നായകനാണ് മമ്മൂട്ടി. ഓരോ സിനിമ ചെയ്യുമ്പോഴും ഒരു പുതുമുഖ നടന്റെ ഭാവ, ആകാംഷയെല്ലാം കൂടിച്ചേർന്ന കൌതുകത്തോടെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തേയും സമീപിക്കുന്നത്. 
 
മലയാളത്തിലെ എക്കാലത്തിലെയും പുതുമുഖം മമ്മൂട്ടി തന്നെയെന്ന് അടുത്തിടെ സത്യൻ പറഞ്ഞിരുന്നു. അമരവും പേരൻപും ചെയ്ത മമ്മൂട്ടിയെന്ന ‘പുതുമുഖ’ത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടിയുമായി വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് ഒന്നിക്കുകയാണ്. 
 
ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം മമ്മൂട്ടി സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്ന ഒരു ചിത്രമാണ് ഈ വർഷം എത്തുന്നതിൽ ഒന്ന്. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്തേ തീരൂ എന്ന വാശിയിലാണ് സത്യൻ അന്തിക്കാട്.പുതിയ കഥാപാത്രങ്ങള്‍ക്കായും പുതുമയുള്ള കഥകള്‍ക്കായുമുള്ള മമ്മൂട്ടിയുടെ കാത്തിരിപ്പ് വിസ്മയിപ്പിക്കുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments