Webdunia - Bharat's app for daily news and videos

Install App

മുഖം നോക്കാതെ നടപടിയെടുക്കുന്ന കര്‍ക്കശക്കാരന്‍ പൊലീസായി മമ്മൂട്ടി!

Webdunia
തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (13:32 IST)
റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചനകള്‍. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആ‍ന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്.
 
ജീവിതത്തിലും പ്രൊഫഷനിലും പരുക്കനായ ഒരു പൊലീസ് ഓഫീസറെ ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് സൂചന. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് കഥ കൂടിയായിരിക്കും ഇത്.
 
മമ്മൂട്ടിയും റോഷന്‍ ആന്‍ഡ്രൂസും ഇതിന് മുമ്പ് ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ല. ആവനാഴിയിലേതുപോലെ തികച്ചും റോ ആയ ഒരു പൊലീസ് കഥാപാത്രത്തെ മമ്മൂട്ടിക്ക് നല്‍കാനാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും ആലോചിക്കുന്നതെന്നാണ് വിവരം.
 
അതേസമയം, 45 കോടി ബജറ്റില്‍ ഒരുങ്ങുന്ന കായം‌കുളം കൊച്ചുണ്ണി ഉടന്‍ റിലീസാകും. നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ മലയാളത്തിന്‍റെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ്. കായം‌കുളം കൊച്ചുണ്ണിയുടെ റിലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് - മമ്മൂട്ടി പ്രൊജക്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

അടുത്ത ലേഖനം
Show comments