Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനില്ലാത്ത കുട്ടിയായതിനാൽ പലരും എന്നെ ഒറ്റപ്പെടുത്തി, അച്ഛനാരാണെന്ന് അമ്മയോട് ചോദിച്ചിട്ടില്ല: രമ്യ

അച്ഛനില്ലാത്ത കുട്ടിയായതിനാൽ പലരും എന്നെ ഒറ്റപ്പെടുത്തി, അച്ഛനാരാണെന്ന് അമ്മയോട് ചോദിച്ചിട്ടില്ല: രമ്യ
, തിങ്കള്‍, 13 മെയ് 2019 (12:01 IST)
സൂര്യ നായകനായ വാരണം ആയിരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രമ്യ. കന്നടയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രമ്യ. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും ശ്രദ്ധേയയാണ് രമ്യ. എന്നാൽ, കുടുംബ ജീവിതത്തിൽ തനിക്കൊരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പറയുന്നു.
 
അച്ഛനില്ലാതെ വളർന്ന സാഹചര്യം പങ്കുവയ്ക്കുകയാണ് താരം. ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് താന്‍ പിന്നിട്ട ജീവിത സത്യങ്ങള്‍ രമ്യ വെളിപ്പെടുത്തിയത്. അച്ഛനില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. എന്നെ വളര്‍ത്തിയെടുക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 
 
എന്തിനെക്കാളും വലുത് വിദ്യാഭ്യാസം ആണെന്നായിരുന്നു അമ്മയുടെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ നന്നായി പഠിപ്പിച്ചു. പക്ഷെ അച്ഛനില്ലാതെയുള്ള വളര്‍ച്ച ഏറെ ദുസ്സഹമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ എവിടെയാണെന്ന് ചോദിക്കുമ്ബോള്‍ വായില്‍ തോന്നുന്ന കള്ളത്തരങ്ങളൊക്കെ പറയും. അച്ഛന്‍ വിമാനാപകടത്തില്‍ മരിച്ചു, അച്ഛന്‍ അമേരിക്കയിലാണെന്നൊക്കെ പറഞ്ഞു. 
 
അച്ഛനില്ലാത്ത കുട്ടിയായത് കാരണം എന്നെ പലരും ഒറ്റപ്പെടുത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്തു. അതുകൊണ്ട് അധികം കൂട്ടകാരൊന്നും എനിക്കില്ല. സങ്കടം വരുമ്പോള്‍ ബൈബിള്‍ മറിച്ച്‌ വായിക്കും. ദൈവം എപ്പോഴും എന്റെ കൂടെയുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. ഒരിക്കലും അമ്മയുടെ മുന്നിലിരുന്ന് കഴിഞ്ഞ ജീവിതത്തെ കുറിച്ചോ അച്ഛനെ കുറിച്ചോ ഞാന്‍ ചോദിച്ചിട്ടില്ല. അമ്മ പറഞ്ഞിട്ടുമില്ല. അമ്മയുടെ സ്വകാര്യ ജീവിതത്തില്‍ ഞാനിടപെടാറില്ല. അമ്മ എന്റെ ജീവിതത്തിലും- രമ്യ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീർത്തി സുരേഷ് ബിജെപിയിൽ ചേർന്നോ?; അമ്മയും നടിയുമായ മേനക പറയുന്നു