Publish Date: Sat, 25 Dec 2021 (17:05 IST)
Updated Date: Sat, 25 Dec 2021 (17:13 IST)
മമ്മൂട്ടിയുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം സിബിഐ 5 സെറ്റിലായിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കേക്ക് കഷണങ്ങള്‍ വായില്‍ വെച്ചു കൊടുത് മെഗാസ്റ്റാര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. അണിയറ പ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കുവാനും മമ്മൂട്ടി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
നവംബര്‍ 29നാണ് പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി സെറ്റില്‍ അടുത്തിടെയാണ് ചേര്‍ന്നത്.
ഇന്നത്തെ കാലത്തിന് അനുസരിച്ചുളള മാറ്റങ്ങളോടെയാണ് അഞ്ചാം പതിപ്പ് എത്തുന്നത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും ഉണ്ട്.