Webdunia - Bharat's app for daily news and videos

Install App

സൌത്തിന്ത്യയുടെ താരം മമ്മൂട്ടിയാണ്, തെലുങ്കില്‍ പുലിയെ വീഴ്ത്താന്‍ മെഗാസ്റ്റാര്‍ !

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (16:28 IST)
സൌത്തിന്ത്യയില്‍ ഏറ്റവും റീച്ചുള്ള താരം ആരാണ്? രജനികാന്ത്, വിജയ് അങ്ങനെ പലരുടെയും പേരുയര്‍ന്നേക്കാം. എങ്കില്‍ ഇനി ധൈര്യമായി പറയാം, മമ്മൂട്ടിയെന്ന്. അതേ, മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ രണ്ടും കല്‍പ്പിച്ചാണ്.
 
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്സ്’ മൂന്ന് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേദിവസം പ്രദര്‍ശനത്തിനെത്തും. ഒരു മമ്മൂട്ടിച്ചിത്രം ഒരേസമയം മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.
 
മോഹന്‍ലാലിന്‍റെ പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിന്‍റെ തന്നെ ജനതാ ഗാരേജ് എന്ന തെലുങ്ക് സിനിമ 150 കോടി കളക്ഷന്‍ നേടി. അവയുടെയൊക്കെ മുകളില്‍ നില്‍ക്കുന്ന വിജയം സ്വന്തമാക്കാനാണ് ഇപ്പോള്‍ സ്ട്രീറ്റ് ലൈറ്റ്സിലൂടെ മമ്മൂട്ടി ഒരുങ്ങുന്നത്.
 
സ്ട്രീറ്റ് ലൈറ്റ്സ് ഒരു ഡാര്‍ക്ക് ത്രില്ലറാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെ. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. 
 
ഈ സിനിമയില്‍ ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. 35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. 
  
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments