Publish Date: Thu, 27 Feb 2020 (14:15 IST)
Updated Date: Thu, 27 Feb 2020 (14:16 IST)
50 ദിവസം പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 2. 50 ആം ദിവസം വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയ്ക്ക് അകത്തെത്തിയ ആളുകളിൽ ഗായികമാരായ അമൃതയും അഭിരാമിയും ഉണ്ട്. ഇരുവരും ഹൌസിനകത്ത് എത്തിയതു മുതൽ രജിത് കുമാറിനൊപ്പമാണ്. ഒപ്പം ആര്യ അടങ്ങുന്ന ടീമിനു കണക്കിനു കൊടുക്കാനും ഇരുവരും മറക്കുന്നില്ല.
‘കാണാപ്പൊന്ന്’ എന്ന വീക്കിലി ടാസ്കിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. സ്വര്‍ണ്ണ ഖനിയായി മാറിയ ആക്ടിവിറ്റി റൂമില്‍ നിന്ന് സ്വര്‍ണ്ണം ഖനനം ചെയ്യാനുള്ള അവസരം ലഭിക്കുന്നത് ഒരു യോഗ്യതാമത്സരത്തിലൂടെയാണ്. ഏറ്റവും കൂടുതൽ തവണ അവസരം ലഭിച്ചത് സുജോയ്ക്ക് ആണ്.
സുജോയെ ബ്ലോക്ക് ചെയ്യുന്നതിനായി ആര്യയും വീണയും ഒരു പ്ലാൻ ഒരുക്കിയിരുന്നു. മറ്റ് മാർഗമില്ലാതെ, ഈ പ്ലാനിലേക്ക് അമൃതയേയും അഭിരാമിയേയും ആര്യ കൂട്ടി. സുജോയെ ബ്ലോക്ക് ചെയ്യാൻ ആര്യയും അമൃതയും തമ്മിൽ ധാരണയായി. ഈ സമയം കൊണ്ട് ഡോറിൽ തൊടാൻ വീണയും അഭിയും ശ്രമിക്കുക എന്നതായിരുന്നു ഇവരുടെ പ്ലാൻ. ഇങ്ങനെയായിരുന്നു തങ്ങളുടെ പ്ലാൻ എന്ന് മത്സരത്തിനു ശേഷം ആര്യ തന്നെയാണ് ഷാജിയോടും ഫുക്രുവിനോടും വ്യക്തമാക്കുന്നത്. ആര്യ പറയുന്നതിങ്ങനെ:
‘മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങിൽ കളിച്ചാലോ എന്ന് തീരുമാനമായി. സുജോയെ ബ്ലോക്ക് ചെയ്യാൻ അമൃതയും ഞാനും നിന്നു. ഡോർ തൊടാൻ വീണയും അഭിയും റെഡി ആയി. അങ്ങനെ അഭിയും അമൃതയും ഗോൾഡ് കളക്ട് ചെയ്യാൻ കയറി. അവർ രണ്ട് പേരു കയറി എന്തെടുത്താലും അത് അത്യാവശ്യം ഉണ്ടാകും. ആരെന്തെടുത്താലും അതിൽ ഒരു ചെറിയ ഷെയർ അങ്ങോട്ടും ഇങ്ങോട്ടും നൽകാം എന്ന് പറഞ്ഞായിരുന്നു ആ പ്ലാൻ നടപ്പിലാക്കിയത്. പക്ഷേ, ഇവര് അകത്ത് കയറിയിട്ട് തിരിച്ചിറങ്ങിയപ്പോ മുഖത്ത് പോലും നോക്കുന്നില്ല. ഭീകര ട്വിസ്റ്റ് ആയി അത്’ - ആര്യ പറയുന്നു.
എതായാലും ആര്യയെ തന്ത്രപരമായി തേച്ചൊട്ടിച്ച സഹോദരിമാർക്ക് സോഷ്യൽ മീഡിയ കൈയ്യടിക്കുന്നുണ്ട്. ഇതേ ആര്യ തന്നെയാണ് സുജോയും രജിതും രഘുവും ഗ്രൂപ്പ് പ്ലേ ആണെന്നും വ്യക്തിഗത മത്സരമല്ല അവർ നടത്തിയതെന്നും പറയുന്നത്. അമൃതയുടേയും അഭിരാമിയുടെയും പങ്ക് പറ്റാൻ പ്ലാൻ ചെയ്തിരുന്ന ആര്യയ്ക്ക് സുജോ രജിതിനു പങ്ക് നൽകിയത് പറയാൻ എന്ത് യോഗ്യതയാണുള്ളതെന്നും ഫാൻസ് ചോദിക്കുന്നുണ്ട്.