Publish Date: Mon, 05 Jul 2021 (16:58 IST)
Updated Date: Mon, 05 Jul 2021 (17:02 IST)
നടന്‍ മാമുക്കോയ അടിപൊളി മേക്കോവറില്‍ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ട്രെയിലര്‍ പുറത്തുവന്നത്. നവാഗതനായ കിരണ്‍ കാമ്പ്രത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്.
ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഘനശ്യാമാണ് എഡിറ്റിങ്ങും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.
സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.