Publish Date: Thu, 01 Jul 2021 (12:52 IST)
Updated Date: Thu, 01 Jul 2021 (12:57 IST)
പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹംഗാമ 2' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ജൂലൈ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇപ്പോളിതാ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയദര്‍ശന്റെ തന്നെ മിന്നാരം എന്ന സിനിമയുടെ റീമേക്ക് ആണെന്ന് തോന്നുന്നു 'ഹംഗാമ 2'.
1994-ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ മോഹന്‍ലാല്‍, ശോഭന, തിലകന്‍, വേണു നാഗവള്ളി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.