Webdunia - Bharat's app for daily news and videos

Install App

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മമ്മൂട്ടി, നായിക മഞ്‌ജു വാര്യര്‍ !

അമീര്‍ സൈനുദ്ദീന്‍
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (15:41 IST)
മമ്മൂട്ടിയുടെ ഒട്ടേറെ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതില്‍ മഞ്‌ജു വാര്യര്‍ നായികയാകുന്ന ചിത്രവുമുണ്ട്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്‌ജുവും ഒന്നിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധായകന്‍.
 
ബി ഉണ്ണികൃഷ്ണനൊപ്പം ആന്‍റോ ജോസഫും ഈ സിനിമയുടെ നിര്‍മ്മാണ പങ്കാളിയാണ്. അടുത്തിടെ സ്റ്റാന്‍ഡപ്പ് എന്ന ചിത്രം നിര്‍മ്മിച്ചത് ആന്‍റോ ജോസഫും ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു. മമ്മൂട്ടിക്കും മഞ്‌ജുവിനുമൊപ്പം നിഖില വിമലും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.
 
ജോഫിന്‍ ടി ചാക്കോയുടെ സ്ക്രിപ്‌റ്റ് ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രൊജക്‍ടുകള്‍ മാറ്റിവച്ചാണ് ഈ സിനിമയ്ക്ക് ഡേറ്റ് നല്‍കിയത്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് സൂചന.
 
ജനുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കും. പേരും മറ്റ് വിശദാംശങ്ങളും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

ചൈനയിൽ പടർന്നുപിടിച്ച HMPV വൈറസ് എന്താണ്? ലക്ഷണങ്ങൾ എന്തൊക്കെ; അറിയേണ്ടതെല്ലാം

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു, 3 പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments