Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

ടോവിനോയുടെ മിന്നല്‍ മുരളി റിലീസ് പ്രഖ്യാപിച്ചു, വീഡിയോ

Minnal Murali

കെ ആര്‍ അനൂപ്

, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (11:56 IST)
ടോവിനോയുടെ മിന്നല്‍ മുരളി റിലീസ് പ്രഖ്യാപിച്ചു.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലൂടെ ക്രിസ്മസ് റിലീസായി സിനിമ പ്രേക്ഷകരിലേക്ക് എത്തും. ഡിസംബര്‍ 24ന് സ്ട്രീമിംഗ് ആരംഭിക്കും.
കേരളത്തിലെ ഒരു പട്ടണത്തില്‍ ജീവിക്കുന്ന തയ്യല്‍ക്കാരനായ മുരളിയ്ക്ക് ഒരു ദിവസം ഇടിമിന്നല്‍ ഏല്‍ക്കുന്നു. സാധാരണക്കാരനായ മുരളിക്ക് പിന്നീട് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുന്നു. പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.രണ്ട് മണിക്കൂര്‍ 38 മിനിറ്റാണ് ദൈര്‍ഘ്യമുണ്ട് സിനിമ.മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍'; മധുവിന് ആശംസകളുമായി മമ്മൂട്ടി