Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍, 'മിന്നല്‍ മുരളി' ഒഫീഷ്യല്‍ പോസ്റ്റര്‍ നാളെ !

ടോവിനോ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍, 'മിന്നല്‍ മുരളി' ഒഫീഷ്യല്‍ പോസ്റ്റര്‍ നാളെ !

കെ ആര്‍ അനൂപ്

, വെള്ളി, 19 മാര്‍ച്ച് 2021 (12:46 IST)
ടോവിനോയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് മാര്‍ച്ച് 20 ന് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ നാളെ രാവിലെ 11 മണിക്ക് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.  
 
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണവുമായാണ് മിന്നല്‍ മുരളി എത്തുന്നത്. ചിത്രീകരണം പുരോഗമിക്കുകയാണ്. ടോവിനോ തോമസ് ഒരു പ്രാദേശിക സൂപ്പര്‍ഹീറോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടന്‍ ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രമാണ് 'മിന്നല്‍ മുരളി'.അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളില്‍ റിലീസ് ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രമായിരിക്കും ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അന്ധാദുന്‍' തമിഴ് റീമേക്കിലെ നായികയായി പ്രിയ ആനന്ദ്, ചിത്രീകരണം പുരോഗമിക്കുന്നു