Webdunia - Bharat's app for daily news and videos

Install App

‘ഈ വർഷത്തെ ഇന്ത്യയിലെ അവാർഡുകൾ എല്ലാം മോഹൻലാലിന്’- സംവിധായകൻ പറയുന്നു

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (15:32 IST)
ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബർ 14ന് തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഒടിയനാകാൻ വേണ്ടി മോഹൻലാലിനെ കണ്ട കഥ പറയുകയാണ് സംവിധായകൻ. 
 
ശ്രീകുമാർ മേനോനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ചേര്‍ന്നാണ് കഥ പറയാന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ചെല്ലുന്നത്. ലാലേട്ടന്‍ ചമ്രം പടിഞ്ഞിരുന്ന് കണ്ണടച്ച് കഥ കേള്‍ക്കുകയാണ്. കഥ കേട്ട് കൊണ്ടിരിക്കുമ്പോള്‍ തന്നെ കാലുകളിലെയും കൈകളിലെയും ചലനത്തില്‍ നിന്നും മുഖഭാവത്തില്‍ നിന്നും പുരികത്തിന്റെ ചെറിയ അനക്കങ്ങളില്‍ നിന്നും അദ്ദേഹം അപ്പോള്‍ തന്നെ ഒടിയന്‍ മാണിക്യനിലേക്ക് പരകായപ്രവേശം നടത്തിയതായി തനിക്ക് മനസിലായെന്നാണ് ശ്രീകുമാർ പറയുന്നത്.
 
ആദ്യ ഷോട്ട് തന്നെ അദ്ദേഹം മനോഹരമാക്കി. മോഹൻലാലിനെ അല്ല മറിച്ച് ഒടിയൻ മാണിക്യനെയാണ് ഞാൻ കണ്ടത്. അപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്ന് തൊഴുതുവെന്ന് ശ്രീകുമാർ പറയുന്നു. ഒടിയന്‍ എന്ന സിനിമയിലെ അഭിനയത്തിന് 2018 ലെ ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് വന്ന് ചേര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു. 
 
എന്നാൽ, ശ്രീകുമാർ മേനോന്റെ ഈ വാക്കുകൾ കുറച്ച് അമിത ആത്മവിശ്വാസമല്ലേ എന്നും ഒരു കൂട്ടർ ചോദിക്കുന്നുണ്ട്. ഒടിയന്റെ വരവിനായി കാത്തിരിക്കുന്നു എന്നത് നേര്, പക്ഷേ അതിനായി ഇങ്ങനെ തള്ളി മറിക്കണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments