Select Your Language

Notifications

webdunia
webdunia
webdunia
webdunia

സണ്ണി ലിയോണിന് അജു വർഗീസ് നായകൻ!

സണ്ണി ലിയോണിന് അജു വർഗീസ് നായകൻ!
, വ്യാഴം, 15 നവം‌ബര്‍ 2018 (11:07 IST)
ബോളിവുഡ് താരം സണ്ണി ലിയോൺ മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.  ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സണ്ണി മലയാളത്തിലേക്ക് ചേക്കേറുകയാണ്. സണ്ണി തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 
 
സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയിൽ  വൻ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ സണ്ണിയുടെ നായകൻ ആയി എത്തുന്നത് അജു വർഗീസ് ആണെന്നാണ്. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾ ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.
 
അജു വർഗീസിന്റെ നായികയായി സണ്ണി എത്തുമ്പോൾ അതൊരു ഹിറ്റ് ചിത്രമാകുമെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിൽ സുരാജ് വെഞ്ഞാറൻമൂട്, സലിം കുമാർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന  വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണിയറയിൽ ഒരുങ്ങുന്നത് ദളപതി 63; മാസ്സ് എന്റര്‍ടെയിനര്‍ ഉറപ്പിച്ച്‌ വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും