പ്രൊഫസർ കളി തുടരും, 'മണി ഹെയ്സ്റ്റ്' അഞ്ചാം സീസൺ വരുന്നു !

കെ ആർ അനൂപ്

ശനി, 1 ഓഗസ്റ്റ് 2020 (10:39 IST)
ജനപ്രിയ വെബ് സീരിയസായ മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ വരുന്നു. നെറ്റ്ഫ്ലിക്സ് ആണ് ഇക്കാര്യം ഔദ്യോഗിക സോഷ്യൽമീഡിയ പേജിലൂടെ അറിയിച്ചത്. സാൽവദോർ ദാലി മാസ്ക് നിലത്ത് വീണ് കിടക്കുന്ന ചിത്രത്തോടൊപ്പമുള്ള കുറിപ്പിലാണ് മണി ഹെയ്സ്റ്റ് അഞ്ചാം സീസണിനെ കുറിച്ച് വ്യക്തമാക്കിയത്.
 
"മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ സ്ഥിരീകരിക്കുന്നു" - എന്നാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയത്.
 
അഞ്ചാമത്തെ സീസണിൽ പത്ത് എപ്പിസോഡുകളാണ് ഉണ്ടാക്കുക. ഒരു വർഷത്തോളം സമയമെടുത്താണ് അവസാന സീസണിനെ കുറിച്ചുള്ള ധാരണയിലെത്തിയതെന്ന് സംവിധായകൻ അലക്സ് പിന പറഞ്ഞു.
 
ഉർസുല കോബെറോ, അൽവാരോ മോർടെ, ഇറ്റ്സിയാർ ഇറ്റുനോ, പെഡ്രോ അലോൻസോ, ഏഞ്ചൽ സിൽ‌വെസ്ട്രെ, പാട്രിക് ക്രിയാഡോ എന്നിവർ മണി ഹെയ്സ്റ്റ് അഞ്ചാം സീസണിൻറെ ഭാഗമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രിയാവാര്യരുടെ 'തമ്പി അളിയൻ' അനൂപ് മേനോൻ !