പ്രിയാവാര്യരുടെ 'തമ്പി അളിയൻ' അനൂപ് മേനോൻ !

കെ ആർ അനൂപ്

വെള്ളി, 31 ജൂലൈ 2020 (23:00 IST)
നടി പ്രിയ വാര്യരുടെ അടുത്ത ചിത്രം അനൂപ് മേനോനൊപ്പമാണ്. 'ഒരു നാൽപതുകാരൻറെ ഇരുപത്തിയൊന്നുകാരി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നപോലെ തന്നെ 21 വയസുള്ള ഒരു പെൺകുട്ടിയുടെ 40കാരന്റെ കഥയാണ് എന്നാണ് അനൂപ് മേനോൻ പറയുന്നത്.
 
സിനിമയിൽ സാറ എന്ന കഥാപാത്രത്തെ ആണ് പ്രിയ അവതരിപ്പിക്കുന്നത്. തമ്പി എന്നാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 'തമ്പി അളിയോ' എന്നാണ് ചിത്രത്തിൽ പ്രിയ വാര്യർ അനൂപ് മേനോനെ വിളിക്കുക. ഒരു നിഗൂഢമായ ഭൂതകാലമുള്ള വ്യക്തിയാണ് സാറ. ഇവർ തമ്മിലുള്ള കോമ്പിനേഷനിലാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നതെന്ന് അനൂപ് മേനോൻ പറയുന്നു. 
 
കർണാടകയിലെ ചിക്ക് മാംഗ്ലൂർ എന്ന സ്ഥലത്തിൻറെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. നടൻ നന്ദു, പതിനെട്ടാംപടി ഫെയിം അമ്പി നീനാസം എന്നിവരും ചിത്രത്തിലുണ്ട്. ഒടിടി റിലീസിനാണ് നിർമ്മാതാക്കൾ പ്ലാൻ ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ക്ലാരയും ജയകൃഷ്‌ണനും മലയാളിയുടെ കൂടെക്കൂടിയ 33 വർഷങ്ങൾ