പ്രതിപക്ഷനേതാവ് ജയാനന്ദനായി മുരളി ഗോപി,'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്
വ്യാഴം, 4 മാര്‍ച്ച് 2021 (17:12 IST)
49-ാം ജന്മദിനം ആഘോഷിക്കുകയാണ് മുരളി ഗോപി. സിനിമാ മേഖലയിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചു. ഇപ്പോളിതാ നടന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് 'വണ്‍' ടീം. പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടിയും വേഷമിടുന്നു.
 
ശക്തമായ കഥാപാത്രത്തെയാണ് മുരളി ഗോപി വണ്ണില്‍ അവതരിപ്പിക്കുന്നത്. പക്വതയുള്ള പ്രതിപക്ഷ നേതാവായാണ് അദ്ദേഹത്തെ പുറത്തുവന്ന പോസ്റ്ററില്‍ കാണാനാകുന്നത്.
 
'പ്രിയ മുരളി ഗോപിക്ക് ജന്മദിനാശംസകള്‍. ഞങ്ങളുടെ പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദനെ അവതരിപ്പിക്കുന്നു'-വണ്‍ അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിമിഷ സജയനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments