Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിര്‍മ്മാതാക്കളും ആവേശത്തില്‍,ടോവിനോയും സൗബിനും 'നടികര്‍ തിലകം' തിരക്കുകളില്‍

നിര്‍മ്മാതാക്കളും ആവേശത്തില്‍,ടോവിനോയും സൗബിനും 'നടികര്‍ തിലകം' തിരക്കുകളില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 12 ജൂലൈ 2023 (15:01 IST)
ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനുള്ള സന്തോഷം പ്രശസ്ത നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്സ് പങ്കുവെച്ചു.മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
 
40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. 120 ദിവസത്തെ ഷൂട്ടുണ്ട്. 2024ല്‍ പ്രദര്‍ശനത്തിന് എത്തും.
 
 ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
 
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആരാധ്യ', പ്രണയം കൈമാറാന്‍ സാമന്തയും വിജയും,'ഖുഷി'ലെ ആദ്യ ഗാനം