Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വ'ത്തില്‍ നാദിയ മൊയ്തുവും, ചിത്രീകരണം പുരോഗമിക്കുന്നു

മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വ'ത്തില്‍ നാദിയ മൊയ്തുവും, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 2 മാര്‍ച്ച് 2021 (09:25 IST)
മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ഷൂട്ടിംഗ് ഫെബ്രുവരി 21നാണ് ആരംഭിച്ചത്. ഗ്യാങ്ങ്സ്റ്ററുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നാദിയ മൊയ്തുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിംഗിനായി താരം കൊച്ചിയിലെത്തി.അമല്‍ നീരദിന്റെ മറ്റൊരു മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് പ്രതീക്ഷ.
 
അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്കിലും നാദിയ മൊയ്തുവിന് മുമ്പിലുണ്ട്.ഐ ജി ഗീത പ്രഭാകറിന്റെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് അഞ്ചിന് ആരംഭിക്കും.
 
ഭീഷ്മ പര്‍വ്വത്തില്‍ സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഫഹദ് ഫാസിലും നസ്രിയയും ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ സന്നിഹിതരായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമ തിരക്കുകളിലേക്ക് ഗൗതമി നായര്‍, ജയസൂര്യയുടെ 'മേരി ആവാസ് സുനോ' ഒരുങ്ങുന്നു