രജനികാന്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ഹൈദരാബാദില്‍, 'അണ്ണാത്തെ' ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഏപ്രില്‍ 2021 (17:24 IST)
രജനികാന്തിന്റെ 'അണ്ണാത്തെ' ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ഇപ്പോളിതാ നയന്‍താരയും രജനിക്കൊപ്പം ചേര്‍ന്നു. ഹൈദരാബാദ് ചിത്രീകരണത്തിനായി എത്തിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
 
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. സിനിമയിലെ തന്റെ അവസാന ഭാഗങ്ങളുടെ ചിത്രീകരണം നയന്‍താര പൂര്‍ത്തിയാക്കും. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം. മെയ് 10നകം ചിത്രീകരണം പൂര്‍ത്തിയാക്കും.
 
കീര്‍ത്തി സുരേഷ്, നയന്‍താര,മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.സണ്‍ പിക്‌ചേഴ്‌സാണ് അണ്ണാത്തെ നിര്‍മ്മിക്കുന്നത്.കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് രാത്രികാലങ്ങളിലും ചിത്രീകരണം ടീം നടത്തുന്നുണ്ടെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

അടുത്ത ലേഖനം
Show comments