Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അണ്ണാത്തെ' ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ

'അണ്ണാത്തെ' ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

, ശനി, 24 ഏപ്രില്‍ 2021 (17:36 IST)
രജനികാന്തിന്റെ 'അണ്ണാത്തെ' ഷൂട്ടിംഗ് വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ ഷൂട്ടിംഗ് പലതവണ നിര്‍ത്തിവെക്കേണ്ടിവന്നു. നിലവില്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.മെയ് 10 നകം ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
കീര്‍ത്തി സുരേഷ്, നയന്‍താര,മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.സണ്‍ പിക്‌ചേഴ്‌സാണ് അണ്ണാത്തെ നിര്‍മ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാമിലി എന്റര്‍ടെയ്നറാണ് ഈ സിനിമയെന്ന് പറയപ്പെടുന്നു. കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് രാത്രികാലങ്ങളിലും ചിത്രീകരണം ടീം നടത്തുന്നുണ്ടെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടി.ടി റിലീസില്‍ നേട്ടം കൊയ്ത് 'ബിരിയാണി',24 മണിക്കൂറിനുള്ളില്‍ 50,000 ല്‍ കൂടുതല്‍ കാഴ്ചക്കാര്‍