Publish Date: Thu, 17 Mar 2022 (08:59 IST)
Updated Date: Thu, 17 Mar 2022 (09:02 IST)
ടോവിനോ തോമസ് തല്ലുമാല ചിത്രീകരണ തിരക്കിലാണ്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമയ്ക്ക് ശേഷം നടന്‍ അടുത്തതായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ടീമിനൊപ്പം ചേരും.
'നീലവെളിച്ചം'ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ആഷിക് അബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടോവിനോയെ കൂടാതെ ഷൈന്‍ ടോം ചാക്കോ,റോഷന്‍ മാത്യൂസ്,റിമ കല്ലിങ്കല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഒപിഎം സിനിമാസും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ബിജിപാലും റെക്സ് വിജയനും സംഗീതമൊരുക്കുന്നു.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.