Publish Date: Mon, 04 Dec 2023 (10:31 IST)
Updated Date: Mon, 04 Dec 2023 (10:35 IST)
ഷൈൻ ടോം ചാക്കോ നായകനായ എത്തുന്ന പുതിയ ചിത്രമാണ് 'നിമ്രോദ്'.ആർ.എ. ഷഫീർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഷാർജയിലെ സഫാരി മാളിൽ തുടക്കമായി. അഭിനേതാക്കളും അണിയറ പ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘത്തിൻറെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.
കേരളത്തനിമ വിളിച്ചോതുന്ന വാദ്യമേളങ്ങളും ദുബായിലെ തന്നെ വിവിധ സംഘടനകളിൽ നിന്നുള്ള കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.ഷൈൻ ടോം ചാക്കോ, ആത്മീയാ രാജൻ,അവതാരക പാർവ്വതി ബാബു, അമിർ നിയാസ്,സംവിധായകൻ ലാൽ ജോസ് തുടങ്ങിയവരും പരിപാടിക്ക് എത്തിയിരുന്നു. ലാൽ ജോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ത്രില്ലർ ചിത്രത്തിൽ ദിവ്യ പിള്ളയും അഭിനയിക്കുന്നു. ജനുവരി ഒന്നിന് ചിത്രീകരണം ആരംഭിക്കും.ജോർജിയ,ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലായി പൂർത്തിയാകും.
തിരക്കഥ - കെ.എം. പ്രതീഷ്. ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ. ഷഫീർ ഈണം പകർന്നിരിക്കുന്നു.
ശേഖർ വി. ജോസഫാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - അയൂബ് ഖാൻ,
കലാസംവിധാനം - കോയാസ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - സമീരാ സനീഷ്, പ്രൊജക്റ്റ് ഡിസൈനർ -ലിജു നടേരി. പി.ആർ.ഒ.- വാഴൂർ ജോസ്.