Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി,സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം തന്നെ 'പള്ളിമണി', തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നിത്യ ദാസ്

40 ലക്ഷം ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി,സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം തന്നെ 'പള്ളിമണി', തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നിത്യ ദാസ്

കെ ആര്‍ അനൂപ്

, ശനി, 4 ഡിസം‌ബര്‍ 2021 (14:29 IST)
പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.2007-ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് 'പള്ളിമണി' എന്ന പുതിയ ചിത്രം.
 
സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 40 ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി.ചിത്രാഞ്ജലിയില്‍ ബ്രഹ്മാണ്ഡ സെറ്റിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ഈ മാസം പതിമൂന്നാം തീയതി ചിത്രീകരണം ആരംഭിക്കും.
 
കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേത മേനോനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'പള്ളിമണി'.കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ രമേശ് പിഷാരടിയും, 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും,സിബിഐ5 ഒരുങ്ങുന്നു