ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രവുമായി എത്തുന്നു. നായകനായി നിവിന്‍ പോളി എത്തുമെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍ അറിയിച്ചു. സിനിമയുടെ പൂജ ചടങ്ങുകള്‍ പൂജ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ നടന്നു.ഏപ്രില്‍ അവസാനത്തോടെ ദുബായില്‍ ഷൂട്ട് തുടങ്ങുന്ന വിവരവും അഖില്‍ പങ്കുവെച്ചു.
അഖില്‍ മാരാരുടെ വാക്കുകള്‍
പ്രിയപെട്ട ഉണ്ണി അണ്ണന്റെ (അജിത് വിനായക ഫിലിംസ്) ന്റെ നാലാമത് നിര്‍മാണ സരംഭം..നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിാനം ചെയ്യുന്ന ചിത്രത്തിന്റേ പൂജ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ നടന്നു..പൂജയില്‍ പ്രിയപെട്ട അജു വര്‍ഗീസ്,സൈജു കുറുപ്പ് , സിജു വില്‍സണ്‍,സാനിയ ഇയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു..
ഏപ്രില്‍ അവസാനത്തോടെ ദുബായില്‍ ഷൂട്ട് തുടങ്ങുന്ന ചിത്രത്തിനും ഉണ്ണി അണ്ണനും , ഹൃദയം നിറഞ്ഞ ആശംസകള്‍..