Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർവ്വം മമ്മൂട്ടി മയം!

സർവ്വം മമ്മൂട്ടി മയം!
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (09:03 IST)
വലിയ സിനിമകൾ ആരുചെയ്താലും അവർ ആഗ്രഹിക്കുന്ന ഒന്നുണ്ട്. മമ്മൂട്ടി എന്ന മഹാനടൻ ആ ചിത്രത്തിന്റെ ഭാഗമാകണം എന്ന്. ഒടിയൻ പൂർത്തിയായപ്പോൾ മോഹൻലാലും സംഘവും ആ ചിത്രത്തിൽ മമ്മൂട്ടി നരേഷൻ നടത്തി. ലൂസിഫറിലും മമ്മൂട്ടിയുണ്ട്. ലൂസിഫറിന്റെ ടീസർ റിലീസ് മമ്മൂട്ടി ചെയ്യും. 
 
ടൊവീനോ ചിത്രം എന്റെ ഉമ്മാന്റെ പേരിനും മമ്മൂട്ടിയുടെ കൈപതിഞ്ഞിട്ടുണ്ട്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചാണ് സിനിമയുടെ ടീമിന് മമ്മൂട്ടി തന്റെ ആശംസയറിയിച്ചത്. 
 
മമ്മൂട്ടിയുടെ ആശംസയ്ക്ക് ടൊവീനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നന്ദിയും അറിയിച്ചു. ചിത്രത്തിന്റെ ടീസര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തു വിട്ടത്. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ചിത്രത്തില്‍ ഉമ്മ ആയിഷയായി ഉര്‍വശി എത്തുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റീമേക്കുകളോട് താൽപ്പര്യമില്ലെന്ന് ഭാവന, അപ്പോൾ 96 സംഭവിക്കില്ലേ?