Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മിന്നല്‍ മുരളി' താരം ഗുരുസോമസുന്ദരം വീണ്ടും തമിഴിലേക്ക്, വരുന്നത് കോമഡി പടം, മദ്യപാനിയായി വേഷമിട്ട് നടന്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

Pa Ranjith Guru Somasundaram comical film

കെ ആര്‍ അനൂപ്

, വെള്ളി, 22 ജൂലൈ 2022 (12:56 IST)
തമിഴില്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മാണ കമ്പനി തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ 
പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ഗുരു സോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സഞ്ചന നടരാജനും സിനിമയിലുണ്ട്.
 
നവാഗതനായ ദിനകരന്‍ ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് എന്നാണ് വിവരം. ചിത്രീകരണം ജൂണില്‍ തുടങ്ങിയിരുന്നു.ഗുരു സോമസുന്ദരം ഒരു മദ്യപാനിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ഷോണ്‍ റോള്‍ഡനാണ്.
 ആന്റണി, മാരന്‍, ജോണ്‍ വിജയ്, സബിത റായ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കള്‍, പിന്നീട് പരസ്പരം മിണ്ടാതെയായി; ദിലീപ്-ഭാവന സൗഹൃദത്തിനു സംഭവിച്ചത്