Publish Date: Tue, 14 Dec 2021 (10:15 IST)
Updated Date: Tue, 14 Dec 2021 (10:18 IST)
രണ്ടാം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രിലില്‍ നിര്‍ത്തിവച്ച 'പാപ്പന്‍' ഷൂട്ടിങ് പുനരാരംഭിക്കുന്നു. ഡിസംബര്‍ 16ന് മലയാറ്റൂരില്‍ പുതിയ ഷെഡ്യൂളിന് തുടക്കമാകും. സുരേഷ് ഗോപി ഈ മാസം 20ന് തന്നെ ടീമിനൊപ്പം ചേരും.
എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല പറഞ്ഞിരുന്നു.
വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഗോകുല്‍ സുരേഷ്ഗോപി, നന്ദു, ടിനിടോം, ചന്തുനാഥ്, ഷമ്മി തിലകന്‍, ബിനു പപ്പു, നീതാ പിള്ള, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ജുവല്‍ മേരി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.