Publish Date: Tue, 22 Jun 2021 (10:04 IST)
Updated Date: Tue, 22 Jun 2021 (10:06 IST)
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും സംവിധായകനും മറ്റ് അഭിനേതാക്കളും പങ്കുവയ്ക്കാറുണ്ട്. ആക്ഷന്‍ ഓറിയന്റെഡ് ഫിലിം തന്നെ ആണെന്നും തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘടന സംവിധായകര്‍ സിനിമയില്‍ ഉണ്ടെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
വിനയന്റെ വാക്കുകളിലേക്ക്
തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന 'പത്തൊന്‍പതാം നുറ്റാണ്ട്' ഒരു ആക്ഷന്‍ ഓറിയന്റെഡ് ഫിലിം തന്നെ ആണ്. തെന്നിന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ സംഘടന സംവിധായകര്‍ ഇതില്‍ അണിനിരക്കുന്നു.പക്ഷെ ഒരു ആക്ഷന്‍ ഫിലിം എന്നതോടൊപ്പം ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേര്‍ച്ചിത്രം കൂടി ആയിരിക്കും ഈ സിനിമ.
175 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും ഒരു സംഘടനയോ ഇല്ലാതിരുന്ന ആ കാലത്ത് തങ്ങളുടെ മാനം കാക്കുവാന്‍ സ്വയം തെരുവിലിറങ്ങേണ്ടിവന്ന സ്ത്രീ ശാക്തീകരണത്തിന്റെ കഥയും 'പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു...
ടി വി സ്‌ക്രീനില്‍ കണ്ടാല്‍ ഈ ചിത്രത്തിന്റെ നൂറിലൊന്ന് ആസ്വാദന സുഖം പോലും ലഭിക്കില്ല എന്നതുകൊണ്ടു തന്നെ മഹാമാരി മാറി തീയറ്ററുകള്‍ തുറക്കുന്ന, സിനിമയുടെ വസന്തകാലത്തിനായി കാത്തിരിക്കാം.