Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തൊന്‍പതാം നൂറ്റാണ്ടിലെ നായികയെ പരിചയപ്പെടുത്തി വിനയന്‍, ഷൂട്ടിംഗ് പുരോഗമിക്കുന്നു

പത്തൊന്‍പതാം നൂറ്റാണ്ടിലെ നായികയെ പരിചയപ്പെടുത്തി വിനയന്‍, ഷൂട്ടിംഗ് പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

, ബുധന്‍, 17 ഫെബ്രുവരി 2021 (11:01 IST)
സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തിടെ നായകനായി സിജു വില്‍സണ്‍ എത്തുന്ന വിവരം സംവിധായകന്‍ വിനയന്‍ അറിയിച്ചിരുന്നു. ഇതുവരെ കാണാത്ത മേക്കോവറില്‍ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോളിതാ നായികയെയും ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. പൂനെ മോഡലും നടിയുമായ കയാദു ആണ് സിജു വില്‍സണിന്റെ നായിക. മറാത്തി, കന്നഡ സിനിമകള്‍ നടി മുമ്പ് അഭിനയിച്ചിട്ടുണ്ട്.
 
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നുവെന്നും വിനയന്‍ അറിയിച്ചു.ചിത്രത്തിന്റെ പുതിയ പോസ്റ്ററും പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം അപ്‌ഡേറ്റ് നല്‍കിയത്.
 
'പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ..അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്.ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയര്‍ ചെയ്യുന്നു.നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം.'-വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് ഇന്‍സ്പെക്ടറായി തകര്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍,'ഭ്രമം' ഒരുങ്ങുന്നു