Webdunia - Bharat's app for daily news and videos

Install App

ലൂസിഫര്‍ പൂര്‍ത്തിയായി, ഇനി മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍ ഒരുക്കാന്‍ പൃഥ്വിരാജ്!

Webdunia
തിങ്കള്‍, 21 ജനുവരി 2019 (13:02 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണം അവസാനിച്ചു. അവസാന ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ പൂര്‍ത്തിയായി. മാര്‍ച്ച് അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തും.
 
ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്യാന്‍‌വാസില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്. മുരളി ഗോപി തിരക്കഥയെഴുതിയിട്ടുള്ള ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്തില്‍ 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുത്തത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് തുടങ്ങിയ വന്‍ താരനിരയാണ് ലൂസിഫറിലുള്ളത്.
 
അതേസമയം, ഉടന്‍ തന്നെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തേക്കുറിച്ച് തീരുമാനമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്തുകഴിഞ്ഞ പൃഥ്വി അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. ഇത് ഒരു ക്രൈം ത്രില്ലറായിരിക്കുമെന്നും സൂചനകളുണ്ട്.
 
മുരളി ഗോപിയുടെ തിരക്കഥയില്‍ തന്നെയായിരിക്കും ഈ സിനിമയും ഒരുങ്ങുകയെന്നാണ് അറിയാന്‍ കഴിയുന്നത്. സംവിധാനം വല്ലപ്പോഴും മാത്രം ചെയ്യുകയും അത് എക്കാലത്തെയും മികച്ച ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൃഥ്വിയുടെ സ്വപ്നം. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.
 
വമ്പന്‍ ബജറ്റിയിലായിരിക്കും പൃഥ്വിരാജിന്‍റെ മമ്മൂട്ടിച്ചിത്രവും വരിക. ആക്ഷനും ഡയലോഗുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലറില്‍ ഇന്ത്യയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. ഈ വര്‍ഷം തന്നെ പൃഥ്വിരാജ് മമ്മൂട്ടിച്ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അടുത്ത ലേഖനം
Show comments