Webdunia - Bharat's app for daily news and videos

Install App

ആടുജീവിതത്തിന് പാക്കപ്പ്, മകൾ അലങ്കൃതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പൃഥ്വിരാജ് നാട്ടിലേക്ക്

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 18 മെയ് 2020 (14:21 IST)
ആടുജീവിതം ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജിനെ കാണാനുള്ള മകൾ അലങ്കൃതയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ജോർദാനിലെ ഷൂട്ടിങ്ങിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജും സംഘവും വീട്ടിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷ വാര്‍ത്ത പൃഥ്വിരാജാണ് ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്. ഷൂട്ടിംഗ്  സംഘത്തിൻറെയൊപ്പുളള ഫിഷ് ഐ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 
ചാര്‍ട്ടേഡ് വിമാനത്തിനുള്ള അനുമതി കാത്ത് നില്‍ക്കുകയാണ് സംഘം എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. 58 അംഗ സംഘമാണ് ജോര്‍ദാന്‍ മരുഭൂമിയില്‍ ഷൂട്ടിങ്ങിനായി എത്തിയത്. കൊറോണ വ്യാപനവും അതിനിടയ്ക്കുള്ള  ഒരുപാട് പ്രതിസന്ധികളും തരണം ചെയ്താണ് ബ്ലെസിയും സംഘവും ഷൂട്ടിംഗ് പൂർത്തീകരിച്ചത്. 
 
എന്നാൽ ഈ തിരിച്ചു വരവ് പൃഥ്വിരാജിൻറെ മകൾ അലങ്കൃതയുടെ കാത്തിരിപ്പിനുള്ള വിരാമം കൂടിയാണ്. 'എന്നും എന്നോട് ചോദിക്കും ലോക്ക് ഡൗൺ തീരാറായോ? ദാദ എപ്പോഴാ വരാ... ഞാനും അല്ലിയും കാത്തിരിക്കുകയാണ് വീണ്ടും ദാദയുമായി ഒത്തുചേരുവാന്‍’ - പൃഥ്വിരാജിനൊപ്പമുള്ള കുടുംബചിത്രം പങ്കുവെച്ചുകൊണ്ട് സുപ്രിയ സോഷ്യൽ മീഡിയയിൽ എഴുതിയ വാക്കുകളാണിത്.
 
ആടുജീവിതത്തിൽ പൃഥ്വി നജീബായി എത്തുമ്പോള്‍ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments