'ഒടുക്കം മറ്റൊരു തുടക്കം മാത്രം';ലൂസിഫറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന നൽകി പൃഥ്വിരാജിന്റെ പോസ്റ്റ്

ഇന്ന് റിലീസ് ചെയ്തിരിക്കുന്ന പോസ്റ്ററിൽ നിറയുന്നത് ഖുറോഷി അബ്രഹാം എന്ന കഥാപാത്രമാണ്.

Webdunia
ബുധന്‍, 17 ഏപ്രില്‍ 2019 (11:29 IST)
ലൂസിഫറിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നൽകി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിന്റെ ഏറ്റവും പുതിയ ക്യാരക്റ്റർ പോസ്റ്റർ ആരാധകർക്കായി ഷെയർ ചെയ്തപ്പോഴാണ് ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയും താരം നൽകിയിരിക്കുന്നത്. 
 
ഇന്ന് റിലീസ് ചെയ്തിരിക്കുന്ന പോസ്റ്ററിൽ നിറയുന്നത് ഖുറോഷി അബ്രഹാം എന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ ടെയിൽ എൻഡിൽ സർപ്രൈസ് പോലെ കാണിക്കുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ പോസ്റ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററിലെ വാചകങ്ങളാണ് ചിത്രത്തിനു മറ്റൊരു തുടർച്ചയുണ്ടാകുമെന്ന സൂചനകൾ സമ്മാനിക്കുന്നത്. 'ഒടുക്കം മറ്റൊരു തുടക്കം മാത്രം' എന്ന വരികൾ ക്യാപ്ഷനായതും പൃഥ്വിരാജ് എടുത്തുപറയുന്നുണ്ട്. 
 
ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകൾ മുൻപ് മുരളി ഗോപിയും നൽകിയിരുന്നു. ഈ വലിയ വിജയത്തിനു നന്ദി, കൂടുതൽ വരാനിരിക്കുന്നു, ഇൻശാ അള്ളാ! എന്നായിരുന്നു മുരളി ഗോപിയുടെ വരികൾ. ഇതിനു പിന്നാലെയാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.130 കോടിയിലെറെ രൂപയാണ് രണ്ടാഴ്ച കൊണ്ട് ചിത്രം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments