Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പൃഥ്വിരാജ് മാതൃക,പരിമിതികളെ തോല്‍പിച്ച് നടന്‍, കടുവ ലൊക്കേഷനിലെ ചെറിയ ഹോട്ടല്‍ മുറി ജിം ആക്കിമാറ്റി താരം

ഒരു പൃഥ്വിരാജ് മാതൃക,പരിമിതികളെ തോല്‍പിച്ച് നടന്‍, കടുവ ലൊക്കേഷനിലെ ചെറിയ ഹോട്ടല്‍ മുറി ജിം ആക്കിമാറ്റി താരം

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (08:52 IST)
കഴിഞ്ഞദിവസമാണ് പൃഥ്വിരാജിന്റെ കടുവ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചത്.ഇനി 70 ദിവസത്തോളം കടുവയുടെ കൂടെ സഞ്ചാരം എന്നാണ് ഷാജി കൈലാസ് പറഞ്ഞത്. ഷൂട്ടിംഗ് സെറ്റിലെ പരിമിതികള്‍ക്കിടയിലും തന്റെ വ്യായാമം മുടക്കാന്‍ പൃഥ്വിരാജ് തയ്യാറല്ല. ചെറിയ ഹോട്ടല്‍ മുറിയാണെങ്കിലും അവിടെ എങ്ങനെ വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് കാണിച്ചു തരുകയാണ് അദ്ദേഹം.  
'കടുവയുടെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കം കുറിച്ചു. ഇനി 70 ദിവസം കടുവയുടെ കൂടെ സഞ്ചാരം.വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങള്‍ ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും എന്നത്തേയും പോലെ പ്രതീക്ഷിക്കുന്നു.'- ഷാജി കൈലാസ് കുറിച്ചു.
 
ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്‌കർ എൻട്രിയായി കൂഴങ്കൾ, വിഘ്‌‌നേശ് ശിവനെയും നയൻ‌‌താരയെയും അഭിനന്ദിച്ച് വിക്കി കൗശൽ