Webdunia - Bharat's app for daily news and videos

Install App

സസ്പെൻസുകൾ ബാക്കിവച്ച് രാജമൗലി അടുത്ത സിനിമയിലെ താരങ്ങളെ പ്രഖ്യാപിച്ചു!

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (16:34 IST)
ബാഹുബലിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയേത്? അതിലെ നായകൻ ആര്? എന്നിങ്ങനെ ഒരു നൂറു നൂറു സംശയങ്ങൾ കൊരുത്ത് വിട്ട ആകാംക്ഷയിലാണ് ഇന്ത്യൻ സിനിമ ആരാധകർ. എന്നാൽ ആ ആകാംക്ഷക്ക് മുഴുവനായല്ലെങ്കിലും ഒരല്പം വിടനൽകിക്കോളു. 
 
തന്റെ അടുത്ത സിനിമയിൽ അഭിനയിക്കുന്ന സൂപ്പർതാരങ്ങളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകൻ. തെലുങ്കിലെ സൂപ്പർതാരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് അണിയറയിൽ ഒരുങ്ങുന്ന രാജമൗലി ചിത്രത്തിലെ മുഖ്യ അഭിറനേതാക്കൾ. 
 
തന്റെ പുതിയ ചിത്രവും ഒരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കുമെന്ന് രാജമൗലി നേരത്തേ തന്റെ ട്വിറ്റിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണ് ആ സൂപ്പർതാരങ്ങൾ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. 
 
പേരുകൾ വെളിപ്പെടുത്തിയതിലും സസ്പെൻസുകൾ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു വീഡിയോയിലൂടെയാണ് അഭിനേതാക്കളുടെ പേര് പുറത്തുവിട്ടിരിക്കുന്നത്. രാജമൗലി, രാം ചരണ്‍, രാമറാവു എന്നീ മൂന്നു പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്ത്  ആര്‍ ആര്‍ ആര്‍ എന്ന ഹാഷ് ടാഗോടെയാണ് വീടിയോ അവസാനിക്കുന്നത്. ചിത്രത്തിന്റെ പേരിനായുള്ള കാത്തിരിപ്പാണ് ഇനി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB Victory Parade Stampede: വിളിച്ചുവരുത്തിയ ദുരന്തം; പൊലീസ് അനുമതി നിഷേധിച്ചിട്ടും നിര്‍ബന്ധിച്ചത് സര്‍ക്കാര്‍, മരണസംഖ്യ ഉയര്‍ന്നേക്കാം

Bakrid Holiday 2025: തുടര്‍ച്ചയായി രണ്ട് ദിവസം അവധി ലഭിക്കുമോ? ഇന്നറിയാം

Honey Trap: ഭര്‍ത്താവിന്റെ അറിവോടെ ഹണിട്രാപ്പ്, തട്ടിയത് 60 ലക്ഷവും 61 പവനും, യുവാവിന്റെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

അടുത്ത ലേഖനം
Show comments